മയ്യിൽ: -ആർ എസ് എസ് കണ്ണൂർ ഖണ്ഡിന്റെ വിജയദശമി ആഘോഷം ഒക്ടോബർ 24 ചൊവ്വാഴ്ച മയ്യിൽ ഗവ.ഹയർസെക്കണ്ടിറി സ്കൂൾ മൈതാനത്ത് നടക്കും. പഥസഞ്ചലനവും സാംഘിക്കും നടക്കും. വൈകുന്നേരം 4 മണിക്ക് കയരളംമൊട്ടയിൽ നിന്നും പഥസഞ്ചലനം ആരംഭിക്കും. മയ്യിൽ ഗവ.ഹയർസെക്കണ്ടറി സ്കൂൾ മൈതാനത്ത് വൈകിട്ട് 5 മണിക്ക് നടക്കുന്ന പൊതുപരിപാടിയിൽ തപസ്യ കലാസാഹിത്യവേദി സംസ്ഥാന സംഘടന സെക്രട്ടറി ടി.ശ്രീജിത്ത് വിജയദശമി സന്ദേശം നൽകി സംസാരിക്കും. ശാരീരിക പ്രദർശനവും ഉണ്ടായിരിക്കും.