കൊളച്ചേരി :- ലോക വയോജന ദിനത്തോടാനുബന്ധിച്ച് 100 വയസ്സ് പിന്നിട്ട കൊളച്ചേരി വില്ലേജിലെ ബൂത്ത് നമ്പർ 155 ലെ വോട്ടറായ താമരശ്ശേരി മാധവിയെ ഇലക്ട്രൽ റജിസ്ട്രേഷൻ ഓഫിസറായ തളിപ്പറമ്പ് താഹസിൽദാരിന്റെയും കൊളച്ചേരി വില്ലേജിന്റെയും നേതൃത്വത്തിൽ ആദരിച്ചു. തളിപ്പറമ്പ് താഹസിൽദാർ പി.സജീവൻ മാധവിക്ക് ഉപഹാരം നൽകി കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് കെ.പി അബ്ദുൾ മജിദ് ഷാൾ അണിയിച്ചു.
പഞ്ചായത്ത് മെമ്പർ കെ പ്രിയേഷ് , കൊളച്ചേരി പഞ്ചായത്ത് സെക്രട്ടറി ബി അഭയൻ , കൊളച്ചേരി വില്ലേജ് ഓഫിസർ കെ.വി മഹേഷ്, , ബുത്ത് ലെവൽ ഓഫീസർ ഷാജി.എം, വില്ലേജ് അസിസ്റ്റ് കെ.വി അനിഷ് എന്നിവർ ചടങ്ങിൽ സംബംന്ധിച്ചു. പഴയ കാലത്ത് വോട്ട് ചെയ്ത അനുഭവങ്ങൾ പങ്കുവെച്ചു