ശ്രീ ശങ്കര നവരാത്രി ആഘോഷം ; ആസ്വാദകരമായി സംഗീത - നൃത്തോത്സവം


കണ്ണൂർ :- ശ്രീ ശങ്കര ആധ്യാത്മിക പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ദുർഗ്ഗാഷ്ടമി നാളിൽ രാവിലെ നവരാത്രി പൂജയോടുകൂടി ചടങ്ങുകൾ ആരംഭിച്ചു. തുടർന്ന് ലളിത സംഗീത ഗാനാലാപനം നടന്നു. ലളിത സംഗീത മത്സരത്തിന് ശേഷം നവരാത്രി നൃത്ത സംഗീതോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങ് നടന്നു. പ്രശസ്ത ഗായകരായ എം.എ രാജീവ് കുമാറും ജയശ്രീ രാജീവും കൂടി ഭദ്രദീപം തെളിയിച്ചു. ശ്രീ ശങ്കര ആധ്യാത്മിക പഠന ഗവേഷണ കേന്ദ്രം ചെയർമാൻ കെ.എൻ രാധാകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സാഹിത്യകാരൻ രാജൻ അഴീക്കോടൻ മുഖ്യാതിഥിയായിരുന്നു.

 ഒ.സി ഉല്ലാസ്, ക്യാപ്റ്റൻ കെ.ബോസ്, ഇ വി ജി നമ്പ്യാർ, ഇ.പി രത്നാകരൻ, മധു നമ്പ്യാർ മാതമംഗലം, ടി.കെ വസന്ത, സുലോചന മാഹി എന്നിവർ സംസാരിച്ചു. ചടങ്ങിൽ വെച്ച് ഒ സി ഉല്ലാസ്, രാജൻ അഴീക്കോടൻ എന്നിവർക്ക് ശ്രീശങ്കര ആധ്യാത്മിക പഠന ഗവേഷണ കേന്ദ്രത്തിന്റെ വിശിഷ്ട അംഗത്വം നൽകി ആദരിച്ചു. ശ്രീ ശങ്കര ആധ്യാത്മിക പഠന ഗവേഷണ കേന്ദ്രം ജനറൽ സെക്രട്ടറി ശിവദാസൻ കരിപ്പാൽ സ്വാഗതവും ട്രഷറർ ഡോ. എം വി മുകുന്ദൻ നന്ദിയും പറഞ്ഞു. 

തുടർന്ന് ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, നാടോടി നൃത്ത മത്സരം എന്നിവ അരങ്ങേറി. തുടർന്ന് ജില്ലാതല തിരുവാതിര മത്സരം നടന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി പത്തോളം തിരുവാതിര ടീമുകൾ മാറ്റുരച്ചു. ലളിതഗാനത്തിൽ ദിയ ധനേഷ് ഒന്നാം സ്ഥാനവും അമല്യ മനോജ് രണ്ടാം സ്ഥാനവും സ്വപ്ന സജിത്ത് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഭരതനാട്യത്തിൽ ശ്രീനന്ദ രാജീവ് ഒന്നാം സ്ഥാനവും കെ.എം ദേവിക രണ്ടാംസ്ഥാനവും കരസ്തമാക്കി. മോഹിനിയാട്ടത്തിൽ ടി.വൈഗ ഒന്നാം സ്ഥാനവും കെ.എം ദേവിക രണ്ടാം സ്ഥാനവും നേടി. കുച്ചുപ്പുടിയിൽ കെ.എം ദേവികക്കാണ് ഒന്നാം സ്ഥാനം. ശ്രീനന്ദ രാജീവ് രണ്ടാം സ്ഥാനത്തിനും ദേവിക മൂന്നാം സ്ഥാനത്തിനും അർഹരായി. കെ.കെ പാർവണ നാടോടി നൃത്തത്തിൽ ഒന്നാം സ്ഥാനം ദേവാഞ്ജന സജിത്തും ശ്രീനന്ദ രാജീവും രണ്ടാം സ്ഥാനം പങ്കിട്ടു. പി അങ്കിത മൂന്നാം സ്ഥാനം നേടി. ജില്ലാതല തിരുവാതിര മത്സരത്തിൽ പള്ളിക്കുന്ന് തിരുവാതിര സംഘമാണ് ഒന്നാം സ്ഥാനം നേടിയത്. ഇരിട്ടി കീഴൂർ ശ്രീ മഹാവിഷ്ണുക്ഷേത്ര മാതൃസമിതി തിരുവാതിര സംഘത്തിനാണ് രണ്ടാം സ്ഥാനം. കുന്നാവ് ശ്രീ മൂകാംബിക വിദ്യാനികേതൻ തിരുവാതിര സംഘം മൂന്നാം സ്ഥാനം നേടി.

Previous Post Next Post