കണ്ണൂർ :- ജില്ലാ മെഡിക്കല്‍ ഓഫീസ്, ദേശിയ ആരോഗ്യ ദൗത്യം, ജില്ലാ മാനസികാരോഗ്യ പരിപാടി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ലോക മാനസികാരോഗ്യ ദിനാചരണം നടത്തി ഐ എം എ ഹാളില്‍ നടന്ന ജില്ലാതല ഉദ്ഘാടനം രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എ നിര്‍വ്വഹിച്ചു. ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ മുഖ്യാതിഥിയായി. ജില്ലാ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ലേഖ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡി എം ഒ ഡോ. കെ ടി രേഖ ലോക മാനസികാരോഗ്യ ദിന സന്ദേശം അവതരിപ്പിച്ചു. തലശ്ശേരി ഗവ.ആശുപത്രി ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഇ വി ജോണി ക്ലാസെടുത്തു.
ഡെപ്യൂട്ടി ഡി എം ഒ ഡോ. ഗ്രിഫിന്‍ സുരേന്ദ്രന്‍, ഡോ. വീണ എ ഹര്‍ഷന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ മാനസികരോഗ്യ പരിപാടിയുടെ കീഴിലുള്ള പാട്യം- ചെറുവാഞ്ചേരി, പയ്യന്നൂര്‍ -മുത്തത്തി പകല്‍വീടുകളിലെ അന്തേവാസികള്‍ ഒരുക്കിയ കരകൗശല വസ്തുക്കളുടെ എക്സിബിഷന്‍ നടന്നു. ഡി എം എച്ച് പി, മോറാഴ കോ ഓപ്പറേറ്റീവ് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ്, പിലാത്തറ സെന്റ് ജോസഫ്സ് കോളേജ് എന്നിവ സംയുക്തമായി റാലി, ഫ്ളാഷ് മോബ്, തെരുവ് നാടകം തുടങ്ങിയവ അവതരിപ്പിച്ചു.