ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോറളായി ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധി രക്തസാക്ഷിത്വദിനം ആചരിച്ചു


മയ്യിൽ :- ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോറളായി ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വദിനം കോറളായി പാലത്തിനു സമീപത്ത് വെച്ച് ആചരിച്ചു. പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു. ബൂത്ത് പ്രസിഡണ്ട് ടി. നാസർ അദ്ധ്യക്ഷത വഹിച്ചു.

കെ.നാരായണൻ , എ.ജിനേഷ് , കെ.ശ്രീജിത്ത്, കെ.അബ്ദുള്ള, കെ.അബൂബക്കർ എന്നിവർ നേതൃത്വം നൽകി.

യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ശ്രീജേഷ് കൊയിലേരിയൻ, സി.വിനോദ് കുമാർ, കെ.താജുദ്ദീൻ, എൻ.പി സൈനുദ്ദീൻ, കെ.ശ്രീലാൽ എന്നിവർ സംസാരിച്ചു. 

Previous Post Next Post