കണ്ണാടിപ്പറമ്പ് :- അപകടത്തെ തുടർന്ന് തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ചേലേരിയിലെ ഇ.പി അനിൽകുമാർ ചികിത്സാ സഹായ നിധിയിലേക്കുള്ള കണ്ണാടിപ്പറമ്പ് ഗവണ്മെന്റ് ഹയർസെക്കണ്ടറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗത്തിന്റെ നേതൃത്വത്തിൽ സ്വരൂപ്പിച്ച 75000 രൂപയുടെ ചെക്ക് കൈമാറി.
അഴീക്കോട് എംഎൽഎ കെ വി സുമേഷിൽ നിന്ന് സഹായനിധി ഭാരവാഹികളായ വേലായുധൻ, ചന്ദ്രഭാനു, കലേഷ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.