കൊളച്ചേരി :- മുല്ലക്കൊടി കോ - ഓപ്പ് റൂറൽ ബാങ്ക് സമഗ്ര കാർഷിക വികസന പദ്ധതി ഊർവരം 2023 ന്റെ ഭാഗമായി രണ്ടാംവിള തരിശു നെൽകൃഷിയുടെ കൊളച്ചേരി പഞ്ചായത്ത് തല വിത്തിടൽ കർമം നണിയൂർ പടശേഖരത്തിൽ കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് കെ.പി അബ്ദുൽ മജീദ് നിർവഹിച്ചു. ബാങ്ക് വൈസ് പ്രസഡൻഡ് എം.രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. എടക്കാട് ബ്ലോക്ക് കൃഷി അസിസ്റ്റൻഡ് ഡയറക്ടർ സീമ സഹദേവൻ മുഖ്യാതിഥിതിയായി.
ചടങ്ങിൽ പഞ്ചായത്ത് മെമ്പർ കെ.പി നാരായണൻ, കൊളച്ചേരി കൃഷി ഓഫീസർ അഞ്ചു പദ്മനാഭൻ എന്നിവർ സംസാരിച്ചു. ബാങ്ക് സെക്രട്ടറി സി.ഹരിദാസൻ സ്വാഗതവും പാടശേഖര സമിതി സെക്രട്ടറി ഇരിങ്ങാടൻ ചന്ദ്രൻ നന്ദിയും പറഞ്ഞു.