മയ്യിൽ : കേരള പ്രവാസി സംഘം പൊയ്യൂർ യൂണിറ്റ് കുടുബസംഗമം സംഘടിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് പ്രശാന്ത് എടയ്ക്കാനം ഉദ്ഘാടനം നിർവഹിച്ചു. മയ്യിൽ വില്ലേജ് സെക്രട്ടറി കെ.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പൊയ്യൂർ ദേശാഭിവൃദ്ധിനി വായനശാലയിൽ പ്രവാസികളും കുടുംബഗങ്ങളും പങ്കെടുത്തു.
ശിവൻ കെ.വി (ഏരിയ സെക്രട്ടറി), മനോജ്.പി (ഏരിയ പ്രസിഡണ്ട് ) എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു. ക്ഷേമനിധി നോർക്ക രജിസ്ട്രേഷൻ സംബന്ധിച്ച സംശയങ്ങൾക്ക് ജില്ലാ വൈസ് പ്രസിഡണ്ട് മറുപടി നൽകി.
ചടങ്ങിൽ പൊയ്യൂർ യൂണിറ്റ് പ്രസിഡണ്ട് പി.ജനാർദ്ധനൻ സ്വാഗതവും യൂണിറ്റ് വൈസ് പ്രസിഡണ്ട് പ്രദീപ് കുറ്റ്യാട്ടൂർ നന്ദിയും പറഞ്ഞു.