കണ്ണൂർ :- കണ്ണൂർ ജില്ലയിലെ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പുതിയ പ്രസിഡണ്ട്മാരെ ഡിസിസി പ്രസിഡണ്ട് അഡ്വ: മാർട്ടിൻ ജോർജ് പ്രഖ്യാപിച്ചു. ജില്ലയിൽ മൊത്തം 132 മണ്ഡലം കമ്മിറ്റികളുടെയും പുതിയ പ്രസിഡന്റുമാരെയാണ് നിയമിച്ചിരിക്കുന്നത്.
കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ കീഴിലുള്ള മണ്ഡലം കമ്മിറ്റികളിൽ പുതിയ കൊളച്ചേരി മണ്ഡലം പ്രസിഡണ്ടായി ടി.പി സുമേഷ് , ചേലേരി മണ്ഡലം പ്രസിഡണ്ടായി എം.കെ സുകുമാരൻ, കുറ്റ്യാട്ടൂർ മണ്ഡലം പ്രസിഡണ്ടായി വിനോദ് കുമാർ പി. കെ, മയ്യിൽ മണ്ഡലം പ്രസിഡണ്ടായി സി.എച്ച് മൊയ്തീൻകുട്ടി, മലപ്പട്ടം മണ്ഡലം പ്രസിഡന്റായി എം.വി രാധാകൃഷ്ണൻ എന്നിവർ നിയമിതരായി.