മയ്യിൽ:-കെ.സുധാകരൻ എം.പി.യുടെ പട്ടികജാതി വികസന ഫണ്ടിൽ നിന്നും കോറളായിൽ അനുവദിച്ച ഹൈമാസ് ലൈറ്റിന്റെ ഉദ്ഘാടനം ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ബേബി തോലാനി നിർവ്വഹിച്ചു. വാർഡ് മെമ്പർ എ.പി. സുചിത്ര അദ്ധ്യക്ഷത വഹിച്ചു. കെ.പി.ശശീധരൻ,ടി. നാസർ, ടി.വി. അസൈനാർ ശ്രീജേഷ് കൊയിലേരിയൻ, സി.എച്ച് മൊയ്തീൻകുട്ടി, ജിനീഷ് ചാപ്പാടി, പി. ജനാർദ്ദനൻ എന്നിവർ പ്രസംഗിച്ചു.