ദുബായ് കെ എം സി സി സുരക്ഷ സ്കീം ധന സഹായം കൈമാറി

 


കണ്ണൂർ :- ദുബൈ കെ എം സി സി സുരക്ഷ സ്കീമിൽ അംഗമായിരിക്കെ മരണപ്പെട്ട തളിപ്പറമ്പ് മണ്ഡലത്തിലെ കൊളച്ചേരി പഞ്ചായത്തിലെ പാട്ടയം സ്വദേശിയുടെ കുടുംബത്തിനുള്ള 10 ലക്ഷം രൂപയുടെ ധനസഹായം കണ്ണൂർ ബാഫഖി സൗധത്തിൽ വെച്ച് നടന്ന ചടങ്ങിൽ സംസ്ഥാന മുസ്‌ലിംലീഗ് വൈസ് പ്രസിഡണ്ട് അബ്ദുറഹ്മാൻ കല്ലായി കുടുംബത്തിനു വേണ്ടി  പാട്ടയം ശാഖ മുസ്‌ലിം ലീഗ് ഭാരവാഹികൾക്ക് കൈമാറി.  ചടങ്ങിൽ തളിപ്പറമ്പ് നിയോജക മണ്ഡലം മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി മുസ്തഫ കോടിപ്പൊയിൽ ആമുഖഭാഷണം നടത്തി. മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് അഡ്വ: അബ്ദുൽ കരീം ചേലേരി,  ജനറൽ സെക്രട്ടറി കെ.ടി സഹദുള്ള, മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിമാരായ ടി പി എം ജിഷാൻ, സി കെ മുഹമ്മദലി, ദുബായ് കെ എം സി സി കണ്ണൂർ ജില്ലാ പ്രസിഡണ്ട് ടി പി അബ്ബാസ് ഹാജി , തളിപ്പറമ്പ് മുൻസിപ്പൽ ഖജാഞ്ചി സഈദ്  തളിപ്പറമ്പ്, മുസ്‌ലിം ലീഗ് ജില്ലാ ഭാരവാഹികളായ ടി.എ തങ്ങൾ, കെ പി താഹിർ, അഡ്വ: എംപി മുഹമ്മദലി,

മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ ഭാരവാഹികളായ നസീർ നെല്ലൂർ, പി.സി നസീർ, അൽത്താഫ് മാങ്ങാടൻ, ഷംസീർ മയ്യിൽ, മുസ്‌ലിം ലീഗ് തളിപ്പറമ്പ് മണ്ഡലം പ്രസിഡണ്ട് ഒ.പി ഇബ്രാഹിം കുട്ടി, മുസ്‌ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് എം അബ്ദുൽ അസീസ്, ജനറൽ സെക്രട്ടറി ആറ്റക്കോയ തങ്ങൾ പാട്ടയം, യൂത്ത് ലീഗ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് മൻസൂർ പാമ്പുരുത്തി, ജനറൽ സെക്രട്ടറി ജാബിർ പാട്ടയം, പാട്ടയം ശാഖാ മുസ്‌ലിം ലീഗ് പ്രസിഡണ്ട് പി മുഹമ്മദ് ഹനീഫ തുടങ്ങിയവർ സന്നിഹിതരായിരുന്നു

Previous Post Next Post