പെട്രോൾ പമ്പിലേക്ക് പോലീസ് ജീപ്പ് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത് കമ്പിൽ സ്വദേശി ; നടുക്കം വിട്ടുമാറാതെ കരുണാകരൻ




കമ്പിൽ :- ഇന്ന് രാവിലെ കണ്ണൂരിൽ പെട്രോൾ പമ്പിലേക്ക് പോലീസ് ജീപ്പ് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്തിന്റെ ആശ്വാസത്തിലാണ് കമ്പിൽ സ്വദേശിയായ വി കരുണാകരൻ.

 എന്നത്തേയും പോലെ മകളെ സ്കൂളിൽ വിട്ട് വരുന്ന വഴിയായിരുന്നു അപകടം. കലക്ട്രേറ്റിന് സമീപത്തെ പെട്രോൾ പമ്പിൽ നിന്നും കാറിൽ പെട്രോൾ അടിച്ച് പോകാൻ സീറ്റിൽ കയറിയിരുന്ന ഉടനെ ജീപ്പ് നിയന്ത്രണം വിട്ട് വരുന്നതായി കണ്ടെങ്കിലും പെട്ടെന്ന് വണ്ടി സ്റ്റാർട്ട് ചെയ്യാൻ കഴിഞ്ഞിരുന്നില്ലെന്നും കരുണാകരൻ പറയുന്നു.

നിയന്ത്രണം വിട്ട് വേഗതയിലെത്തിയ ജീപ്പ് നിർത്തിയിട്ട കാറിന് പിറകിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ കരുണാകരന് കാര്യമായ പരിക്കുകളില്ല എങ്കിലും കാർ ഭാഗികമായും തകർന്ന നിലയിലാണുള്ളത്. പോലീസുകാർ തനിക്ക് പ്രാഥമിക ശുശ്രൂഷകൾക്ക് പോലും യാതൊരുവിധ സഹായവും നൽകിയില്ലെന്നും കരുണാകരൻ പറയുന്നു. വീട്ടുകാരുടെ ഭാഗ്യം കൊണ്ടാണ് താൻ അത്ഭുതകരമായി രക്ഷപ്പെട്ടതെന്ന് വിറയൽ വിട്ടുമാറാതെ കരുണാകരൻ കൂട്ടിച്ചേർത്തു.











Previous Post Next Post