കണ്ണൂർ :- കണ്ണൂർ കോർപ്പറേഷന്റെ ഈ വർഷത്തെ കേരളോത്സവത്തിന് തുടക്കമായി.ഒക്ടോബർ 31 വരെയാണ് മത്സരങ്ങൾ നടക്കുക. കണ്ണൂർ പോലീസ് പരേഡ് ഗ്രൗണ്ടിൽ മേയർ ടി.ഒ മോഹനൻ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയർ കെ.ഷബീന അധ്യക്ഷത വഹിച്ചു.
ഫുട്ബോൾ, ചെസ് മത്സരങ്ങളാണ് ബുധനാഴ്ച നടന്നത്. രചനാ, സാഹിത്യമത്സരങ്ങൾ വെള്ളിയാഴ്ച രാവിലെ കൗൺസിൽ ഹാളിലും ഷട്ടിൽ മത്സരങ്ങൾ താവക്കര ഇൻഡോർ കോർട്ടിലും അത്ലറ്റിക്സ്, ക്രിക്കറ്റ് മത്സരങ്ങൾ പോലീസ് പരേഡ് ഗ്രൗണ്ടിലും നടക്കും. സ്റ്റേജ് മത്സരങ്ങൾ 29-ന് താവക്കര യു.പി സ്കൂളിൽ നടക്കും.
ഉദ്ഘാടനചടങ്ങിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എം.പി രാജേഷ്, പി. ഇന്ദിര, ഷാഹിന മൊയ്തീൻ, സിയാദ് തങ്ങൾ, സുരേഷ് ബാബു എളയാവൂർ, കൗൺസിലർമാരായ മുസ്ലിഹ് മഠത്തിൽ, ടി.രവീന്ദ്രൻ, പി.കെ സാജേഷ്കുമാർ, ശ്രീജ ആരംഭൻ, പ്രകാശൻ പയ്യനാടൻ, കെ.എം സാബിറ, സി.സുനിഷ, പനയൻ ഉഷ, എം.ശകുന്തള, സി.എച്ച് ആസിമ, റവന്യൂ ഓഫീസർ എൻ.കെ ജോബിൻ, വി.പി അക്സില, യൂത്ത് കോ - ഓർഡിനേറ്റർ എം.കെ വരുൺ തുടങ്ങിയവർ പങ്കെടുത്തു.