ഇന്ത്യയിൽ ഫോൺ നിർമ്മാണത്തിനൊരുങ്ങി ഗൂഗിൾ


മുംബൈ :- :മേക്ക് ഇൻ ഇന്ത്യ' പദ്ധതിയുടെ ഭാഗമായി പിക്സൽ സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ നിർമിക്കാൻ ഗൂഗിൾ. പിക്സൽ എട്ട് ഫോണാകും ആദ്യം അസംബിൾ ചെയ്യുക. ഇന്ത്യയിൽ നിന്നുള്ള ആദ്യ സ്മാർട്ട്ഫോൺ 2024ൽ വിപണിയിലെത്തുമെന്നും ഒൻപതാം ഗൂഗിൾ ഫോർ ഇന്ത്യ പതിപ്പിൽ കമ്പനിയുടെ ഉപകരണ വിഭാഗം മേധാവി റിക് ഓസ്റ്റർലോ അറിയിച്ചു.

ആഭ്യന്തരവിപണിക്കൊപ്പം കയറ്റുമതിയും ലക്ഷ്യമിട്ടാണ് ഇന്ത്യയിലേക്ക് ഉത്പാദനം വ്യാപിപ്പിക്കുന്നത്. അടുത്തിടെ എച്ച്.പി യുമായി ചേർന്ന് കമ്പനി ചെലവുകുറഞ്ഞ എച്ച്.പി ക്രോംബുക്കുകൾ ഇന്ത്യയിൽ നിർമിച്ചുതുടങ്ങിയിരുന്നു. പിക്സൽ ഫോൺ ഉത്പാദനം തുടങ്ങുന്നതിനു മുന്നോടിയായി കമ്പനിയുടെ ഹാർഡ്വേർ വിഭാഗത്തിലെ ഉന്നതോദ്യോഗസ്ഥർ ഇന്ത്യയിലെത്തി ചർച്ചകൾ നടത്തിയതായി റിപ്പോർട്ടുകളുണ്ട്. ചൈനയിലും വിയറ്റ്നാമിലുമായി 90 ലക്ഷം പിക്സൽ ഫോണുകളാണ് ഗൂഗിൾ കഴിഞ്ഞവർഷം ഉത്പാദിപ്പിച്ചത്.

Previous Post Next Post