മയ്യിൽ :- റൗളത്തുൽ ജന്ന: മദ്രസ കമ്മിറ്റിയുടെയും നബിദിനാഘോഷ കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ മീലാദ് മെഹർ ജാൻ മീലാദ് ഫെസ്റ്റ് ഒക്ടോബർ 5,6 തീയതികളിൽ നടക്കും.
ഒക്ടോബർ 5 വ്യാഴാഴ്ച വൈകുന്നേരം 6 30ന് പൊതുസമ്മേളനം നടക്കും. അബ്ദുൽ ഗഫൂർ ഹാജിയുടെ അധ്യക്ഷതയിൽ നൗഷാദ് ദാരിമി ഉദ്ഘാടനം ചെയ്യും. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികൾ, ദഫ്കളി, സ്കൗട്ട് പ്രദർശനം എന്നിവ ഉണ്ടായിരിക്കും.
ഒക്ടോബർ 6 വെള്ളിയാഴ്ച വൈകുന്നേരം 6.30 ന് കെ കെ ഹംസയുടെ അധ്യക്ഷതയിൽ സിദ്ദിഖ് ഹുദവി ഉദ്ഘാടനം ചെയ്യും. വിദ്യാർത്ഥികളുടെ കലാപരിപാടികൾ, ഫ്ലവർ ഷോ, പൂർവ്വ വിദ്യാർത്ഥികളുടെ ദഫ് കളി, ബുർദ, മറ്റു കലാപരിപാടികൾ എന്നിവ അരങ്ങേറും. തുടർന്ന് സർട്ടിഫിക്കറ്റ് വിതരണവും സമ്മാനദാനവും നടക്കും.