കണ്ണാടിപ്പറമ്പ് :- നാറാത്ത് ഗ്രാമപഞ്ചായത്തിലെ 12-ാം വാർഡിലെ പുല്ലൂപ്പി സൗത്ത് അംബേദ്ക്കർ ഗ്രാമത്തിൽ ബഹുമാനപ്പെട്ട മുൻ എം പി കെ.കെ രാഗേഷിന്റെ ആസ്തിവികസന ഫണ്ടിൽ നിന്നും നിർമ്മിച്ച മിനി മാസ്റ്റ് സ്ട്രീറ്റ്ലൈറ്റ് നാറാത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.രമേശൻ ഉദ്ഘാടനം ചെയ്തു.
പരിപാടിയിൽ കാണിചന്ദ്രൻ , കെ.എൻ മുസ്തഫ , ആരംഭൻശരത്ത് , വാർഡ് മെമ്പർ മിഹറാബി ടീച്ചർ എന്നിവർ പങ്കെടുത്തു.