അസംഘടിത തൊഴിലാളി കോൺഗ്രസ് ജില്ലയിൽ നടത്തുന്ന കുടുംബ സംഗമത്തിൻ്റെ ജില്ലാതല ഉദ്ഘാടനം കുറ്റ്യാട്ടൂറിൽ നടന്നു

 


കുറ്റ്യാട്ടൂർ :- അൺ ഓർഗനൈസ് വർക്ക് ആൻഡ് എംപ്ലോയിസ് (UWEC) കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ ജില്ലയിൽ  നടത്തുന്ന നൂറു കുടുംബ സംഗമങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം  കുറ്റ്യാട്ടൂർ ചെറാട്ട് മൂലയിൽ അഡ്വ:സജീവ് ജോസഫ് എംഎൽഎ നിർവഹിച്ചു.തൊഴിലാളികൾക്കും സാധാരണക്കാർക്കും ജീവിക്കാൻ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും, നിത്യോപയോഗ സാധനങ്ങളുടെ വിലവർധനവ് തടയാൻ സർക്കാർ അടിയന്തരമായി വിപണിയിൽ ഇടപെടണമെന്നും സജീവ് ജോസഫ് ആവശ്യപ്പെട്ടു. 

ചടങ്ങിൽ വിവിധ മേഖലകളിൽ കഴിവുകൾച്ച തൊഴിലാളികളേയും, ഗവൺമെന്റ് വനിതാ കോളേജ് ചെയർപേഴ്സൺ ആയി തിരഞ്ഞെടുക്കപ്പെട്ട തീർത്ത നാരായണനെയും ആദരിച്ചു. അൺ ഓർഗനൈസ്ഡ് വർക്ക് ആൻഡ് എംപ്ലോയീസ് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് നൗഷാദ് ബ്ലാത്തൂർ അധ്യക്ഷത വഹിച്ചു.  മൈനോറിറ്റി കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് N R മായൻ മുഖ്യപ്രഭാഷണം നടത്തി. 

മാണിയൂർ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി വി സതീശൻ, സീനിയർ കോൺഗ്രസ് നേതാവ് പത്മനാഭൻ  മാസ്റ്റർ, കുറ്റ്യാട്ടൂർ  മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എൻ പി ഷാജി,UWEC ജില്ലാ ഭാരവാഹികളായ ജി ബാബു, അനസ് നമ്പറും, പ്രജീഷ് കോറളായി,എൻ വി ഗോപാലൻ നമ്പ്യാർ, യൂത്ത് കോൺഗ്രസ് കുറ്റിയാട്ടൂർ മണ്ഡലം പ്രസിഡണ്ട് അമൽ കുറ്റ്യാട്ടൂർ,തീർത്ഥ നാരായണൻ എന്നിവർ പ്രസംഗിച്ചു, UWEC കണ്ണൂർ ജില്ലാ സെക്രട്ടറി  ബിജു പി കുറ്റിയാട്ടൂർ സ്വാഗതവും, എൻ വി നാരായണൻ നന്ദിയും പറഞ്ഞു.

Previous Post Next Post