നാറാത്ത് :- ബൽറാം മട്ടന്നൂർ രചിച്ച ജീവിതം പൂങ്കാവനം എന്ന പുസ്തകത്തിൻറെ പ്രകാശനം നാളെ നാറാത്ത് ഹെൽത്ത് സെന്ററിന് സമീപം നടക്കും. നാളെ ഒക്ടോബർ 27 വെള്ളിയാഴ്ച ഉച്ചക്ക് 2.30 ന് നടക്കുന്ന പുസ്തക പ്രകാശന ചടങ്ങിൽ പ്രശസ്ത ചലച്ചിത്രതാരം സുരേഷ് ഗോപി പങ്കെടുക്കും.
ചടങ്ങിൽ കേരള മുന്നോക്ക സമുദായ കോർപ്പറേഷൻ ഡയറക്ടർ കെ.സി സോമൻ നമ്പ്യാർ അധ്യക്ഷത വഹിക്കും. കണ്ണൂർ മേയർ ടി.ഒ.മോഹനൻ പുസ്തകം ഏറ്റുവാങ്ങും. സ്വാമി കൃഷ്ണാനന്ദ ഭാരതി അനുഗ്രഹ പ്രഭാഷണം നടത്തും. കെ.എൻ രാധാകൃഷ്ണൻ മാസ്റ്റർ പുസ്തക പരിചയം നടത്തും.