കൊളച്ചേരി : - സിഐടിയു മയ്യിൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊളച്ചേരിമുക്ക് മുല്ലക്കോടി ബാങ്ക് ഓഡിറ്റോറിയത്തിൽ ഹരിത കർമ്മ സേന കുടുംബശ്രീ സംരംഭക കൊളച്ചേരി പഞ്ചായത്ത് യൂണിയൻ രൂപീകരണയോഗം നടന്നു. മയ്യിൽ ഏരിയ കമ്മിറ്റി പ്രസിഡണ്ട് കെ.നാണു ഉദ്ഘാടനം ചെയ്തു. അനിത.സി അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ വി.വി നിമ്മി സ്വാഗതം പറഞ്ഞു. മയ്യിൽ ഏരിയ ജോ. സെക്രട്ടറി സി. ശ്രീജിത്ത്, കൊളച്ചേരി വില്ലേജ് സെക്രട്ടറി ഇ .പി ജയരാജൻ തുടങ്ങിയവർ സംസാരിച്ചു.
യോഗത്തിൽ വി.വി നിമ്മി സെക്രട്ടറിയായും അനിത സി പ്രസിഡണ്ടായും റീന പി ജോ സെക്രട്ടറിയായും നിഷ വൈസ് പ്രസിഡണ്ട് ആയും തിരഞ്ഞെടുത്തു.