കൊളച്ചേരി സർവീസ് സഹകരണ ബേങ്ക് ഇ.പി അനിൽകുമാർ ചികിത്സാ ഫണ്ടിലേക്ക് തുക കൈമാറി
കൊളച്ചേരി :- അപകടത്തെ തുടർന്ന് ഗുരുതരമായ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ചേലേരിയിലെ ഇ.പി അനിൽകുമാറിന്റെ ചികിത്സാ സഹായ നിധിയിലേക്ക് കൊളച്ചേരി സർവ്വീസ് സഹകരണ ബേങ്ക് ഭരണസമിതി ധനസഹായം കൈമാറി. ബേങ്ക് പ്രസിഡണ്ട് കെ.എം ശിവദാസൻ, സെക്രട്ടറി സന്തോഷ് എന്നിവർ ചേർന്ന്, 10000 രൂപ കമ്മറ്റി ജോ. കൺവീനർ പി.വേലായുധൻ, ചന്ദ്രഭാനു , കലേഷ് എന്നിവർക്ക് തുക കൈമാറി.