റോഡരികിൽ ചാക്കുകളിലാക്കി മാലിന്യം തള്ളിയ നിലയിൽ
കുറ്റ്യാട്ടൂർ :- പത്താംമൈല്‍, കുഞ്ഞിമൊയ്തീന്‍ പീടിക, കെ പി പാര്‍ക്ക് എന്നീ ഭാഗങ്ങളില്‍ റോഡരികില്‍ വ്യാപകമായി മാലിന്യങ്ങള്‍ തള്ളി. ഹോട്ടല്‍, അറവുശാല തുടങ്ങിയ ഇടങ്ങളിലെ മാലിന്യങ്ങളാണ് ചാക്കുകളിലും പ്ലാസ്റ്റിക് സഞ്ചികളിലുമാക്കി പ്രധാന റോഡരികിലടക്കം തള്ളിയത്. ഇന്നലെ രാത്രിയിലാണ് മാലിന്യങ്ങള്‍ തള്ളിയതെന്ന് സംശയിക്കുന്നു.