മയ്യിൽ :- കണ്ണൂരിന്റെ ടൂറിസം സാദ്ധ്യതകൾക്കൊപ്പം തന്നെ ഗ്രാമീണ മേഖലയിലെ സവിശേഷമായ പ്രകൃതി ഭംഗിയും കാർഷിക സംസ്കൃതിയും വ്യത്യസ്തങ്ങളായ തൊഴിൽ മേഖലയും ഉയർത്തിക്കാട്ടിയുള്ള പ്രാദേശിക ടൂറിസം വികസിപ്പിക്കാവുന്നതിന്റെ സാദ്ധ്യതകളെക്കുറിച്ച് മയ്യിൽ കെ.കെ സ്മാരക പബ്ലിക്ക് ലൈബ്രറി & CRC യുടെ ആഭിമുഖ്യത്തിൽ വിഷയാവതരണവും ചർച്ചയും സംഘടിപ്പിച്ചു.
CRC പ്രസിഡണ്ട് കെ.കെ ഭാസ്കരന്റെ അദ്ധ്യക്ഷതയിൽ ജില്ലാ ടൂറിസം ഇൻഫർമേഷൻ ഓഫീസർ കെ.സി ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. റിട്ടയേർഡ് ടൂറിസം പൊലീസ് ഓഫീസറും ഗ്രന്ഥകാരനുമായ സത്യൻ എടക്കാട് വിഷയാവതരണം നടത്തി. പി.കെ.ഗോപാലകൃഷ്ണൻ കെ.ശ്രീധരൻ മാസ്റ്റർ വി.പി. ബാബുരാജ് കെ.വി. യശോദ ടീച്ചർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ചടങ്ങിൽ വെച്ച് സത്യൻ എടക്കാട് രചിച്ച വാസ്ക്കോഡഗാമ എന്ന പുസ്തകം CRC ക്ക് നൽകി.
CRC സെക്രട്ടറി പി.കെ നാരായണൻ സ്വാഗതവും ലൈബ്രേറിയൻ കെ.സജിത നന്ദിയും പറഞ്ഞു.