കണ്ണൂർ :- കെ.എസ്.ആർ.ടി.സി ബസിടിച്ച് അധ്യാപികയ്ക്ക് ഗുരുതര പരിക്ക്. കുറ്റ്യാട്ടൂർ ചട്ടുകപ്പാറ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ഹിന്ദി അധ്യാപിക ഷബിനാരാജിനാണ് (38) പരിക്കേറ്റത്. ഇവരെ മംഗളൂരു തേജസ്വിനി ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ കണ്ണൂർ കെ.എസ്.ആർ.ടി.സി സ്റ്റേഷന് മുന്നിലായിരുന്നു അപകടം.
തളാപ്പിൽ താമസിക്കുന്ന ഷബിനാരാജ് സ്കൂളിലേക്ക് പോകുന്നതിന് ബസ് കയറാൻ കാത്തുനിൽക്കുകയായിരുന്നു. പെട്ടെന്ന് സ്റ്റേഷനിൽ നിന്നിറങ്ങിവന്ന ബസ് ഇവരെ ഇടിച്ചുവീഴ്ത്തുകയും കാലിന് മുകളിലൂടെ കയറിയിറങ്ങുകയും ചെയ്തു. ഉടൻ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷയ്ക്കുശേഷം മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി.