മുംബൈ :- ബാങ്കിങ് സേവനം വീടുകളിലേക്കെത്തിക്കാൻ ലക്ഷ്യമിട്ട് കൈയ്യിൽ കൊണ്ടുനടക്കാവുന്ന ഉപകരണം അവതരിപ്പിച്ച് പൊതുമേഖലാ ബാങ്കായ എസ്. ബി.ഐ. എല്ലാവരെയും ബാങ്കിങ് സേവനങ്ങളുടെ പരിധിയിലെത്തിക്കാൻ ലക്ഷ്യമിട്ടാണ് നടപടി. സാമ്പത്തിക ഉൾപ്പെടുത്തൽ ശക്തമാക്കാനും എല്ലാവർക്കും അടിസ്ഥാന ബാങ്കിങ് സേവനങ്ങളെത്തിക്കാനും ഉപകരണം സഹായകമാകുമെന്ന് എസ്.ബി.ഐ. ചെയർമാൻ ദിനേശ് ഖര പറഞ്ഞു.
പണം പിൻവലിക്കുക, നിക്ഷേപിക്കുക, തുക കൈമാറുക, അക്കൗണ്ടിലെ തുകയുടെ വിവരങ്ങൾ അറിയുക, മിനി സ്റ്റേറ്റ്മെന്റ് എന്നിങ്ങനെ ആദ്യഘട്ടത്തിൽ എസ്.ബി.ഐ.യുടെ ഉപഭോക്തൃസേവന കേന്ദ്ര ങ്ങളിൽ ലഭിക്കുന്ന 75 ശതമാനം സേവനങ്ങൾവരെ ഇതിൽ ലഭ്യമാകും.