SDPI കാട്ടാമ്പള്ളി ബ്രാഞ്ച് കൺവെൻഷൻ നടത്തി


കാട്ടാമ്പള്ളി :- SDPI കാട്ടാമ്പള്ളി ബ്രാഞ്ച് കൺവെൻഷൻ നടത്തി. SDPI സംസ്ഥാന സെക്രട്ടറി കെ.കെ അബ്ദുൽ ജബ്ബാർ ഉദ്ഘാടനം ചെയ്തു. ഫലസ്തീന്‍ ജനത നടത്തുന്ന സ്വാതന്ത്ര്യസമരപോരാട്ടങ്ങള്‍ക്ക് പിന്തുണയും ഐക്യദാര്‍ഢ്യവുമര്‍പ്പിക്കേണ്ടത് മനുഷ്യത്വമുള്ള എല്ലാ ജനവിഭാഗങ്ങളുടെയും ബാധ്യതയാണെന്ന് കെ.കെ അബ്ദുൽ ജബ്ബാർ പറഞ്ഞു. ബ്രാഞ്ച് പ്രസിഡന്റ് കബീർ എം.എം അധ്യക്ഷത വഹിച്ചു.

സെക്രട്ടറി അർഷാദ് സി.കെ, മണ്ഡലം കമ്മിറ്റി നവാസ് ടി.കെ, ചിറക്കൽ പഞ്ചായത്ത് സെക്രട്ടറി റിഷാദ് കെ.വി, സെക്രട്ടറി അനസ് എം.എം എന്നിവർ സംസാരിച്ചു. പുതുതായി പാർട്ടിയിലേക്ക് വന്നവർക്ക് മെമ്പർഷിപ്പ് നൽകി.

Previous Post Next Post