കണ്ണാടിപ്പറമ്പ് :- മൂന്ന് പതിറ്റാണ്ടിലധികമായി വൈജ്ഞാനിക-സാമൂഹിക രംഗത്ത് ശ്രദ്ധേയമായ സേവനങ്ങൾ ചെയ്തുവരുന്ന കണ്ണാടിപ്പറമ്പ് ദാറുൽ ഹസനാത്ത് ഇസ്ലാമിക് കോംപ്ലക്സിന്റെ ആഭിമുഖ്യത്തിൽ നവംബർ 18- ശനിയാഴ്ച്ച രാവിലെ 9 മണി മുതൽ ഹസനാത്ത് ക്യാമ്പസിൽ വെച്ച് "അൽ ഉസ്റ" സ്നേഹസംഗമം നടക്കും.
ഇശ്ഖ് മജലിസ്, എവൈക്കണിങ് അസംബ്ലി, പ്രാർത്ഥനാ സംഗമം എന്നീ സെഷനുകൾ നടക്കും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ട് ഉമ്മർകോയ തങ്ങൾ ദാറുൽ ഹസനാത്ത് ഇസ്ലാമിക് കോംപ്ലക്സ് വൈസ് പ്രസിഡന്റ് സയ്യിദ് അലി ഹാശിം ബാഅലവി തങ്ങൾ, അഴീക്കോട് മണ്ഡലം മുൻ എം.എൽ.എ കെ.എം ഷാജി, മുഹമ്മദ് ഫൈസി കക്കാട്, അബ്ദുൽ ഹക്കീം വാഫി വള്ളിക്കാപ്പറ്റ തുടങ്ങിയവർ പങ്കെടുക്കും.