മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ കഥകളി ഉത്സവത്തിന് നവംബർ 30 ന് തുടക്കമാകും


മുഴക്കുന്ന് :- കേന്ദ്ര സാംസ്കാരിക മന്ത്രാലയം, തഞ്ചാവൂർ ദക്ഷിണമേഖലാ സാംസ്ക്കാരിക കേന്ദ്ര എന്നിവ മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രവുമായി സഹകരിച്ച് കോട്ടയത്തുതമ്പുരാൻ കഥകളി ഉത്സവം സംഘടിപ്പിക്കുന്നു. നവംബർ 30 മുതൽ ഡിസംബർ മൂന്ന് വരെയാണ് പരിപാടി. കഥകളി ആചാര്യൻ സദനം ബാലകൃഷ്ണൻ ആശാൻ നേതൃത്വം നൽകും. യുവതലമുറയിലെ പ്രമുഖ കലാകാരൻമാർ പങ്കെടുക്കുന്ന കളിയരങ്ങിൽ കോട്ടയത്ത് തമ്പുരാന്റെ നാല് കഥകളും പൂർണമായി അരങ്ങേറും.

നവംബർ 30 ന് ബകവധം, ഡിസംബർ ഒന്ന്- കിർമീരവധം, ഡിസംബർ രണ്ടിന് കല്യാണസൗഗന്ധികം, ഡിസംബർ മൂന്നിന് നിവാതകവചകാലകേയവധം എന്നിവയാണ് അരങ്ങേറുക. മൃദംഗശൈലേശ്വരി ക്ഷേത്ര ഓഡിറ്റോറിയത്തിൽ ഉച്ചകഴിഞ്ഞ് മൂന്നുമുതൽ രാത്രി ഒൻപത് വരെയാണ് പരിപാടി.


Previous Post Next Post