41 വർഷം മുൻപുള്ള സഹപ്രവർത്തകരും ശിഷ്യരും ഒന്നിച്ചു ചേരുമ്പോൾ വലിയൊരു അനുഭൂതിയാണ് മനസ്സിൽ രൂപപ്പെടുന്നതെന്ന് പ്രധാനാധ്യാപകനായിരുന്ന പി.വി വേണുഗോപാലൻ പറഞ്ഞു. പ്രധാനാധ്യാപിക പി.എസ് ശ്രീജ സംസാരിച്ചു. തുടർന്ന് നടന്ന ഗുരുവന്ദനത്തിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസർമാരായി വിരമിച്ച എ.കെ നാരായണൻ, കെ.പി മോഹനൻ, റിട്ട. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.വി സുരേശൻ, പ്രധാനാധ്യാപകരായിരുന്ന പി.വി വേണുഗോപാലൻ, ഇ.പി കല്യാണി, എം.വി നാരായണൻ, കെ.സി രമണി, എ.വി രോഹിണി, അധ്യാപകരായി വിരമിച്ച കെ.സതി, പി.കെ ചന്ദ്രമതി, സി.എം കാർത്ത്യായനി, പി.ഡി എലിസുബ, പി.ശാന്ത, എം.പി ശാരദ, ഒ.കെ ജയപാലൻ, പി.വി വത്സൻ, ടി.ജനാർദ്ദനൻ, എൻ.പി ഇന്ദിര എന്നിവരെ ആദരിച്ചു. ആദരിക്കപ്പെട്ട അധ്യാപകർ മറുമൊഴി പ്രസംഗം നടത്തി.
മൺമറഞ്ഞുപോയ അധ്യാപകർക്കും സതീർത്ഥ്യർക്കും അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് ട്രഷറർ എം.വി കുഞ്ഞിരാമൻ സന്ദേശം നൽകി. സതീർഥ്യരായ ഡോ: സി.വി ഉമേശൻ, ഏഷ്യാനെറ്റ് മുൻഷി ഫൈം രാജേന്ദ്രൻ നാറാത്ത്, നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.രമേശൻ എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ എം.സി കൃഷ്ണകുമാർ സ്വാഗതവും അനിത എം.വി നന്ദിയും പറഞ്ഞു.