മാണിയൂർ :- കുടുംബശ്രീ ADS പതിനൊന്നാം വാർഡ് തണ്ടപ്പുറം തിരികെ സ്കൂ ളിൽ പരിപാടി മാണിയൂർ തണ്ടപ്പുറം എ.എൽ.പി സ്കൂളിൽ നടന്നു. വാർഡ് മെമ്പർ കെ.കെ.എം ബഷീർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. CDS മെമ്പർ കെ.പ്രമീള അദ്ധ്യക്ഷത വഹിച്ചു.
വാർഡ് വികസന സമിതി കൺവീനർ കെ.രാമചന്ദ്രൻ , മുൻ പഞ്ചായത്ത് മെമ്പർമാരായ കെ.വി ജുവൈരിയ, പി.സി രാജേഷ്, മുൻ ഇരിക്കൂർ ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംങ്ങ് കമ്മറ്റി ചെയർമാൻ ഒ.ബാലകൃഷ്ണൻ മാസ്റ്റർ, CDS അക്കൗണ്ടൻ്റ് ഷീബ എം.കെ, മുൻ CDS ചെയർപേഴ്സൺ കെ.സി സ്മിത എന്നിവർ സംസാരിച്ചു. ADS സെക്രട്ടറി പി.സുഷമ സ്വാഗതം പറഞ്ഞു. കുടുംബശ്രീ RP മാരായ പി.വി കാഞ്ചനവല്ലി , കെ.കെ രേഷ്മ, എം.സി ഗീത എന്നിവർ ക്ലാസ്സെടുത്തു. വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.