വളപട്ടണം :- വിവിധ കേസുകളിൽപ്പെട്ട് വളപട്ടണം പൊലീസ് സ്റ്റേഷന് മുന്നിൽ നിർത്തിയിട്ട വാഹനങ്ങൾ നീക്കി തുടങ്ങി. വർ ഷങ്ങളായി നിയമലംഘന കേസുകളിലും അപകടങ്ങളിൽപ്പെട്ടതുമായ വാഹനങ്ങൾ ചക്കരക്കല്ലിലെ പൊലീസ് യാർഡിലേക്കാണു മാറ്റുന്നത്.
കെ.വി.സുമേഷ് എംഎൽഎയുടെ ഇടപെടലിനെ തുടർന്നാണു വാഹനങ്ങൾ മാറ്റാൻ തീരുമാനമായത്. ഇന്നലെ രാവിലെ മുതൽ ക്രെയിൻ ഉപയോഗിച്ചു വാഹനങ്ങൾ നീക്കുന്ന പ്രവർത്തി ആരംഭിച്ചു. കെ.വി.സുമേഷ് എം എൽഎ, എസിപി ടി.കെ.രത്നകു മാർ, കണ്ണൂർ ബ്ലോക്ക് പഞ്ചായ ത്ത് പ്രസിഡന്റ് കെ.സി.ജിഷ, വള പട്ടണം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷീറ എന്നിവർ സ്ഥലത്തെത്തിയിരുന്നു.
സ്റ്റേഷനു മുന്നിൽ നിർത്തിയി ട്ട വാഹനങ്ങൾ പലതും തുരുമ്പ ടുത്തു നശിക്കുകയാണ്. റോഡിൽ ഇരുവശത്തും വാഹനങ്ങൾ നിർത്തിയിട്ടതിനാൽ കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും ദുരിതമാവുകയാണ്. ഒരു വർഷം മുൻപും സ്റ്റേഷനിലെ കേസിൽപ്പെട്ട് കിടക്കുന്ന വാഹന ങ്ങൾ എംഎൽഎ ഇടപ്പെട്ടു നീക്കിയിരുന്നു. വാഹനങ്ങൾ ഇവിടെ നിന്നു നീക്കി നടപ്പാത നിർമിച്ച് ഇന്റർലോക്ക് ചെയ്തു മനോഹരമാക്കുമെന്നു കെ.വി.സുമേഷ് എംഎൽഎ പറഞ്ഞു.