മയ്യിൽ :- എൻജിഒ യൂണിയന്റെ സ്നേഹത്തണലിൽ ചെറുപഴശ്ശിയിലെ കെ.പി മുകുന്ദനും കുടുംബത്തിനും വീടെന്ന സ്വപ്നം യാഥാർഥ്യമായി. യൂണിയൻ വജ്രജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് മയ്യിൽ പഞ്ചായത്തിലെ അതിദരിദ്ര കുടുംബത്തിൽപെട്ട ചെറുപഴശ്ശി കണ്ണോത്ത് മുക്കിലെ കെ പി മുകുന്ദനും കുടുംബത്തിനും സ്നേഹവീട് നിർമ്മിച്ച് നൽകിയത്. സ്നേഹവീടിന്റെ താക്കോൽ ധനമന്ത്രി കെ എൻ ബാലഗോപാൽ കെ പി മുകുന്ദനും കുടുംബത്തിനും കൈമാറി. യൂണിയൻ ജില്ലാ പ്രസിഡന്റ് പി പി സന്തോഷ് കുമാർ അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് എം വി ശശിധരൻ, എകെജി ആശുപത്രി ഡയറക്ടർ എൻ അനിൽ കുമാർ, യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം കെ വി മനോജ് കുമാർ എന്നിവർ സംസാരിച്ചു. എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി എൻ സുരേന്ദ്രൻ സ്വാഗതം പറഞ്ഞു. ചടങ്ങിൽ വീടുകളുടെ രൂപകൽപന ചെയ്ത ഇരിട്ടി പിഡബ്ലുഡി ബിൽഡിങ് സെക്ഷനില ജീവനക്കാരനായ കെ എം റോബിനുള്ള ഉപഹാരവും കെ പി മുകുന്ദന്റെ വൈകല്യമുള്ള മക്കൾക്ക് പി കുഞ്ഞികൃഷ്ണൻ നൽകുന്ന വീൽചെയറും മന്ത്രി കൈമാറി.
പടം: എൻജിഒ യൂണിയൻ ചെറുപഴശ്ശി കണ്ണോത്ത്മുക്കിലെ കെ പി മുകുന്ദന് നിർമ്മിച്ച് നൽകിയ വീടിന്റെ താക്കോൽ മന്ത്രി കെ എൻ ബാലഗോപാൽ കൈമാറുന്നു.