കൊളച്ചേരി :- പറശ്ശിനിക്കടവ് ഹയർസെക്കണ്ടറി സ്കൂളിൽ നടന്ന തളിപ്പറമ്പ് സൗത്ത് ഉപജില്ലാ കേരള സ്കൂൾ കലോത്സവത്തിൽ യു.പി വിഭാഗം അറബിക്ക് കലോത്സവത്തിൽ കൊളച്ചേരി എ.യു.പി സ്കൂൾ 65 ൽ 65 പോയിന്റ് നേടി ഓവറോൾ ചാമ്പ്യന്മാരായി.
ക്വിസ് മത്സരത്തിൽ റജ ഫാത്തിമയും ഖുറാൻ പാരായണത്തിൽ മുആദും ജില്ലയിലേക്ക് സെലക്ഷൻ നേടിയപ്പോൾ കവിതയിലും തർജ്ജിമയിലും റിദ നൗറീനും സംഭാഷണത്തിൽ റന ഫാത്തിമ, റഫ ഫാത്തിമ സെക്കന്റും നേടി. മത്സരിച്ച 13 ഇനത്തിലും A ഗ്രേഡ് നേടി