രണ്ടാമത് “ഭാവന പുരസ്‌കാരം" കെ എം ആർ ന്


കൊളച്ചേരി :-
ജീവിതം കലക്ക് വേണ്ടി സമർപ്പിതമാക്കിയ വ്യക്തിത്വങ്ങൾക്ക് 2022 മുതൽ ഏർപ്പെടുത്തിയ കണ്ണൂർ ജില്ലയിലെ കലാരംഗത്തെ സമഗ്ര സംഭാവനക്കുള്ള ഭാവന കരിങ്കൽകുഴിയുടെ ഭാവന പുരസ്‌കാരത്തിന് കെ എം രാഘവൻ നമ്പ്യാർ അർഹനനായി. കല്യാശ്ശേരി സ്വദേശിയാണ്.

ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഭാവന നാടകോത്സവ വേദിയിൽ വച്ച്  ജൂറി ചെയർമാൻ ശ്രീ.രാധാകൃഷ്ണൻ പട്ടാന്നൂർ നിർവ്വഹിച്ചു.

നാടകരംഗത്ത് ഏഴു പതിറ്റാണ്ട് നീളുന്ന സമർപ്പിത ജീവിതമാണ്കെ.എം.ആറിന്റേത്. രചയിതാവായും, സംവിധായകനായും, നടനെന്ന നിലയിലും നാടകത്തിന്റെ ഏല്ലാ മേഖലയിലും കയ്യൊപ്പ് പതിപ്പിച്ച നാടക പ്രവർത്തകനാണ് അദ്ദേഹം.

 ഭാവനയുടെ ആറാമത് നാടകോൽസവത്തിന്റെ സമാപനദിവസമായ നവംബർ 19 ന് ഞായറാഴ്ച രാത്രി 7 മണിക്ക് പ്രശസ്ത ചിത്രകാരനും സാംസ്കാരിക പ്രവർത്തകനുമായ എബി എൻ ജോസഫ് പുരസ്കാര വിതരണം നടത്തും.

Previous Post Next Post