കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പഴശ്ശി ഒന്നാം വാർഡ് തിരികെ സ്കൂളിൽ പരിപാടി സംഘടിപ്പിച്ചു



കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പഴശ്ശി ഒന്നാം വാർഡ് കുടുംബശ്രീ തിരികെ സ്കൂളിൽ പരിപാടി പഴശ്ശി സ്കൂളിൽ വെച്ച് നടന്നു. cds ഗൗരിയുടെ അധ്യക്ഷതയിൽ വാർഡ് മെമ്പർ യൂസഫ് പാലക്കൽ പരിപാടി ഉദ് ഉദ്ഘാടനം ചെയ്‌തു. ബ്ലോക്ക് മെമ്പർ ലിജി ഫ്ലാഗ്ഓഫ് ചെയ്‌തു.

കുടുംബശ്രീ അംഗങ്ങൾ വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചു. കുടുംബശ്രീ കോഡിനേറ്റർമാർ, കുടുംബശ്രീ ചെയർപേഴ്‌സൺ ബിന്ദു, പി.വി ലക്ഷ്‌മണൻ മാസ്‌റ്റർ, പ്രധാനധ്യാപിക രേണുക ടീച്ചർ  എന്നിവർ നേതൃത്വം നൽകി. നന്ദിനി സുരേഷ് നന്ദി പറഞ്ഞു.



Previous Post Next Post