പെരിങ്ങത്തൂർ:- അണിയാരം കിണറ്റില്‍ വീണ പുലി ചത്തു. മയക്കുവെടിവെച്ച് പിടികൂടിയെങ്കിലും ജീവന്‍ രക്ഷിക്കാവാതെ പോവുകയായിരുന്നു. പിടികൂടുമ്പോള്‍ പുലിയുടെ ആരോഗ്യ നില മോശമായിരുന്നു. നാളെ വയനാട്ടില്‍ പോസ്റ്റുമോര്‍ട്ടം നടത്തും. മരണകാരണം പോസ്റ്റുമോര്‍ട്ടത്തിന് ശേഷമെന്ന് വനംവകുപ്പ് പറഞ്ഞു. കിണറ്റില്‍ വീഴുന്നതിനിടയില്‍ കാര്യമായ പരിക്കേല്‍ക്കാന്‍ സാധ്യതയുണ്ടെന്ന് പ്രാഥമിക നിഗമനം.