ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോറളായി ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ജവഹർലാൽ നെഹ്‌റുവിന്റെ ജന്മദിനം ആഘോഷിച്ചു


മയ്യിൽ :- ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോറളായി ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനത്തിനോടനുബന്ധിച്ച് കോറളായി പാലത്തിനു സമീപം ഛായാചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും സഘടിപ്പിച്ചു. ബൂത്ത് പ്രസിഡണ്ട് ടി. നാസർ അദ്ധ്യക്ഷത വഹിച്ചു.

യൂത്ത് കോൺഗ്രസ് ജില്ല ജന: സെക്രട്ടറി ശ്രീജേഷ് കൊയിലേരിയൻ, കെ ഇബ്രാഹിം, കെ.താജുദ്ദീൻ, സി. ഭാസ്ക്കരൻ, കെ.ശ്രീലാൽ, മുഹമ്മദ് റസീൻ , മുഹമ്മദ് കുഞ്ഞി എരിഞ്ഞിക്കടവ് എന്നിവർ സംസാരിച്ചു.




Previous Post Next Post