തൈലവളപ്പ് ഫാമിലി വാട്സാപ്പ് ഗ്രൂപ്പ് വാർഷികാഘോഷം നാളെ


മയ്യിൽ :- തൈലവളപ്പ് ഫാമിലി വാട്സാപ്പ് ഗ്രൂപ്പിന്റെ 5ാം വാർഷികാഘോഷം നാളെ നവംബർ 23 വ്യാഴാഴ്ച രാത്രി 8 മണിക്ക് തൈലവളപ്പിൽ നടക്കും. സാംസ്‌കാരിക സമ്മേളനത്തിൽ ചെറുകഥാകൃത്തും. അക്കാദമി അവാർഡ് ജേതാവുമായ കെ.ടി ബാബുരാജ് ഉദ്ഘാടനം ചെയ്യും. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ടി.വി അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിക്കും. C.P.A കാദർ മാസ്റ്റർ & പാർട്ടി ഇസ്ലാമിക കഥാപ്രസംഗം നടത്തും.

പരിപാടിയിൽ കോഴിക്കോട് KMCT മെഡിക്കൽ കോളേജിൽ നിന്നും MBBS കരസ്ഥമാക്കിയ Dr. ശബ്നം എ.പി യെ മെമെന്റോ നൽകി അനുമോദിക്കും. തൈലവളപ്പിന്റെ പൂർവ്വകാല മത - സാമൂഹ്യ സേവനരംഗത്ത് നിസ്വാർഥ സേവനമനുഷ്ടിച്ച ഇ കെ അബ്ദുറഹ്മാൻ, കേളോത്ത് ഹനീഫ, പി.വി ഇബ്രാഹിം, കോയാട്ട് മഹമൂദ് ഹാജി എന്നിവരെ പൊന്നാട അണിയിച്ച് ആദരിക്കും.

Previous Post Next Post