കണ്ണൂർ : കോലത്തുനാട്ടിലെ തെയ്യ തട്ടകത്തിൽ നടക്കുന്ന അഖില ഭാരത ഭാഗവത മഹാസത്ര യജ്ഞശാലയിലേക്കുള്ള ഗുരുവായൂരപ്പൻ്റെ തങ്കവിഗ്രഹം വഹിച്ചു കൊണ്ടുള്ള രഥയാത്രയ്ക്ക് തെയ്യക്കോലധാരികൾ വരവേൽപ്പ് നൽകും.
ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ന് ഊർപ്പഴശി ദൈവത്താർ തെയ്യത്തിൻ്റെ ആരുഢ സ്ഥാനം കൂടിയായ എടക്കാട് ഊർപ്പഴച്ചിക്കാവിനു സമീപമാണ് വരവേൽപ്പ്.