ഇന്ന് ദീപാവലി

 


കൊളച്ചേരി:-മാനവ മനസ്സുകളിലേക്ക് നന്മയുടെ വെളിച്ചം ചൊരിഞ്ഞ് കൊണ്ട് ഇന്ന് ദീപാവലി. തിൻമയ്ക്കുമേൽ നന്മ നേടിയ വിജയത്തെ അനുസ്മരിച്ച് വിശ്വാസികൾ ഇന്ന് ദീപാവലി ആഘോഷിക്കും. ദീപം തെളിയിച്ചും പടക്കം പൊട്ടിച്ചും മധുരം നൽകിയും ദീപാവലി ആഘോഷങ്ങൾ തുടക്കമാവും. ദീപാവലിയെക്കുറിച്ച് വ്യത്യസ്തമായ ഐതിഹ്യങ്ങളുണ്ട് . 14 വർഷത്തെ വനവാസത്തിനുശേഷം ശ്രീരാമൻ അയോദ്ധ്യയിൽ തിരിച്ചെത്തിയപ്പോൾ രാജ്യം മു‍ഴുവൻ ദീപങ്ങൾ തെളിച്ച് പ്രജകൾ അദ്ദേഹത്തെ വരവേറ്റതിന്റെ ഓർമയാണ് ദീപാവലിയെന്നാണ് ഒരു ഐതിഹ്യം. തിൻമയുടെ പ്രതീകമായ നരകാസുരനെ വധിച്ച് ശ്രീകൃഷ്ണൻ ലോകത്തിന് നൻമയുടെ വെളിച്ചം പകർന്നതിന്റെ ഓർമ്മയായാണ് ദീപാവലി ആഘോഷിക്കുന്നതെന്നത് മറ്റൊരൈതിഹ്യം. ഇന്ത്യയിൽ എല്ലാ സംസ്ഥാനങ്ങളിലും ദീപാവലി ആഘോഷിക്കുമെങ്കിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ് ആഘോഷങ്ങൾക്ക്‌ തിളക്കം കൂടുതൽ.ഈ ദീപാവലി ദിവസവും ലോകത്ത് മനുഷ്യനിലെ ദുഷ്‌ടശകതികളെ നീക്കി നല്ല ശകതികള്‍ ആധിപത്യം സ്ഥാപിക്കട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.ദീപാവലി ആശംസകൾ നേരുന്നു എല്ലാവർക്കും.

Previous Post Next Post