കായംകുളം :- മകൻ കാനഡയിൽ മരിച്ചതറിഞ്ഞ് ഡോക്ടറായ മാതാവ് വീട്ടിൽ തൂങ്ങി മരിച്ചു. കാനഡയിലെ വിക്ടോറിയ യൂണിവേഴ്സിറ്റിയിലെ എൻജിനീയറിംഗ് വിദ്യാർഥി ബിന്യാമിൻ (19) ആണ് മരിച്ചത്. വിവരമറിഞ്ഞ ബിന്യാമിന്റെ മാതാവ് മെഹറുന്നീസ (50) യാണ് ജീവനൊടുക്കിയത്. മെഹറുന്നീസ മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഇ.എൻ.ടി ഡോക്ടറാണ്.
നാല് മാസം മുമ്പാണ് ബിന്യാമിൻ പഠനത്തിനായി കാനഡയിലേയ്ക്ക് പോയത്. കഴിഞ്ഞ വ്യാഴാഴ്‌ച താമസ സ്ഥലത്ത് മരിച്ചു കിടക്കുന്നതായി വിവരം ലഭിക്കുകയായിരുന്നു. വീടിൻ്റെ മുകൾ നിലയിൽ നിന്ന് ഡോക്ടർതാഴേക്ക് വരാത്തതിനാൽ വീട്ടുജോലിക്കാരി മുറിയിൽ ചെന്ന് നോക്കിയപ്പോഴാണ് ഡോക്ടർ തൂങ്ങി നിൽക്കുന്നതായി കണ്ടത്. തുടർന്ന് ബന്ധുക്കൾ ഉടൻ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കായംകുളം ചിറക്കടവത്ത് സിത്താരയിൽ ഷഫീക്ക് റഹ്മാന്റെ (റിട്ട. പ്രോ സിക്യൂഷൻ ഡയറക്ടർ) ഭാര്യയാണ്. ബിന്യാമിൻ്റ സഹോദരൻ ഫാരിസ് പാലക്കാട് കരുണ മെഡിക്കൽ കോളജിൽ എം.ബി.ബി.എസ് വിദ്യാർഥിണ്.