സ്വകാര്യ ബസ് സമരം മാറ്റി


കൊച്ചി :- സ്വകാര്യ ബസ്സുടമകൾ നവംബർ 21 മുതൽ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് മാറ്റിവെച്ചതായി സംയുക്ത സമരസമിതി ഭാരവാഹികൾ അറിയിച്ചു. ഗതാഗതമന്ത്രി ആന്റണി രാജുവുമായി ബസ്സുടമകൾ നടത്തിയ ചർച്ചയെത്തുടർന്നാണ് സമരം മാറ്റിയത്.

നവംബർ ഒന്നുമുതൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ടെസ്റ്റിന് വരുന്ന ബസുകളിൽ സീറ്റ് ബെൽറ്റ്, നിരീക്ഷണ ക്യാമറ എന്നിവ ഘടിപ്പിച്ചിരിക്കണമെന്ന തീരുമാനത്തിൽ മാറ്റമില്ലെന്ന് മന്ത്രി പറഞ്ഞു.

Previous Post Next Post