കോഴിക്കോടിന് യുനെസ്കോയുടെ സാഹിത്യനഗരംപദവി


കോഴിക്കോട് :- കോഴിക്കോട് ഇനി ഇന്ത്യയിലെ ആദ്യസാഹിത്യനഗരം. യുനസ്കോയുടെ സാഹിത്യനഗര പദവിയാണ് കോഴിക്കോടിനെ തേടിയെത്തിയത്. ഒന്നരവർഷത്തോളമായി കോഴിക്കോട് കോർപ്പറേഷൻ നടത്തിയ ശ്രമങ്ങളും കോഴിക്കോട് നഗരത്തിന്റെ സാഹിത്യപാരമ്പര്യവും കൂടിയാണ് പദവിയിലൂടെ അംഗീകരിക്കപ്പെട്ടത്.

യുനസ്കോയുടെ ക്രിയേറ്റീവ് സിറ്റീസ് നെറ്റ്വർക്കിൽ കോഴിക്കോടുൾപ്പെടെ 55 നഗര ങ്ങളാണ് ചൊവ്വാഴ്ച ഇടംപിടിച്ചത്. സംഗീത നഗരപദവിനേടിയ ഗ്വാളിയോർ മാത്രമാണ്   പട്ടികയിൽ ഇന്ത്യയിൽ നിന്ന് ഇടാംനേടിയ മറ്റൊരുനഗരം. 'കില'യുടെ സഹകരണത്തോടെയാണ് സാഹിത്യനഗരപദവിക്കായുള്ള കോഴിക്കോടിന്റെ ശ്രമം തുടങ്ങിയത്. കഴിഞ്ഞവർഷം സാഹിത്യനഗര ശൃംഖലയിലുള്ള പ്രാഗിൽ നിന്നുള്ള ഗവേഷകവിദ്യാർഥി കോഴിക്കോട്ടെത്തി പ്രവർത്തനങ്ങൾ തുടങ്ങി. പിന്നീട് എൻ.ഐ.ടി, ഐ.ഐ.എം, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വായനശാലകൾ, പ്രസാധകർ എന്നിവരെല്ലാം പ്രവർത്തനങ്ങളിൽ ഒപ്പം ചേർന്നു.

സാഹിത്യ-സാംസ്കാരിക രംഗത്തുള്ള കോഴിക്കോടിന്റെ പാരമ്പര്യമുൾപ്പെടെ പഠിച്ചു. നഗരത്തിൽമാത്രം 545 ലൈബ്രറികളും 62 പബ്ലിക് ലൈബ്രറികളുമുണ്ട്. എസ്.കെ പൊറ്റെക്കാട്ട്, വൈക്കം മുഹമ്മദ് ബഷീർ, എം.ടിവാസുദേവൻ നായർ തുടങ്ങി ഓരോ കാലഘട്ടത്തിലും കോഴിക്കോടിന്റെ സാഹിത്യയശസ്സ് ഉയർത്തിപ്പിടിച്ചവരെക്കുറിച്ചെല്ലാം പഠനം നടത്തി.

Previous Post Next Post