കണ്ണൂർ:-കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ശിവ ക്ഷേത്രത്തിലെ മഹാരുദ്ര യജ്ഞ ചടങ്ങുകൾ ദർശിക്കുന്നതിനും മൂന്നാം ശനി തൊഴുന്നതിനും ആയിരക്കണക്കിന് ഭക്തർ ക്ഷേത്രസന്നിധിയിൽ എത്തിച്ചേർന്നു. രാവിലെ അഞ്ചുമണി മുതൽ തന്നെ മുദ്ര ധരിക്കാൻ ഉള്ള അയ്യപ്പഭക്തരുടെ നീണ്ടനിര ദൃശ്യമായി. വിശേഷാൽ വഴിപാടുകളായ നീരാഞ്ജനം,ശനി പൂജ, എള്ള്തിരി, നൈയ് വിളക്ക് സമർപ്പണം, രുദ്രാഭിഷേകം, ഭഗവതിസേവ, എന്നിവ ഭക്തർ ദേവന് സമർപ്പിച്ചു. മഹാരുദ്ര യജ്ഞത്തിന്റെ ഭാഗമായി നടന്ന രുദ്രാഭിഷേകം, ഉച്ചപ്പൂജ എന്നിവയ്ക്ക് ശേഷം യജ്ഞാചാര്യൻ കീഴേടം രാമൻ നമ്പൂതിരിയുടെ ആധ്യാത്മിക പ്രഭാഷണം നടന്നു 12 മുതൽ ആരംഭിച്ച അന്നദാനം മണിക്കൂറുകളോളം തുടർന്നു വൈകുന്നേരം ഭഗവതിസേവയ്ക്കുശേഷം നടരാജ മണ്ഡപത്തിൽ കലാപരിപാടികൾ അരങ്ങേറി മഹാരുദ്രയജ്ഞത്തിൻ്റ ആഞ്ചാം ദിനമായ ഇന്ന് രാവിലെ അഞ്ചു മുതൽ മഹാരൂദ്ര യജ്ഞ ചടങ്ങുകൾ ആരംഭിക്കും വൈകുന്നേരം ഭഗവതിസേവയ്ക്ക് ശേഷം തുളസി കതിർ ഫെയിം ജയകൃഷ്ണൻ പത്തനംതിട്ട നയിക്കുന്ന ഭക്തിഗാനമേള തുടർന്ന് വിവിധ കലാ പരിപാടികളും ഉണ്ടാവും.