കണ്ണാടിപ്പറമ്പ :- സ്വാതന്ത്ര ഇന്ത്യയുടെ മൂന്നാമത്തെ പ്രധാനമന്ത്രിയും ഇന്ത്യൻ നാഷണൽ കോൺഗ്രസ് അധ്യക്ഷയുമായ ഇന്ദിരാ പ്രിയദർശിനിയുടെ നൂറ്റി ആറാം ജന്മദിനം കണ്ണാടിപറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി. മണ്ഡലം പ്രസിഡന്റ് മോഹനാംഗൻ, എൻ ഇ ഭാസ്കരമാരാർ, ഖൈറുന്നിസ പി, ശൈലജ എ വി, ഇന്ദിര കെ, ധനേഷ് സി വി, മജീദ് കെ സി, റിയാസ് പി പി, രാധാകൃഷ്ണൻ പി സി, ഗോവിന്ദൻ വി, ഷമേജ് വി തുടങ്ങിയവർ നേതൃത്വം നൽകി.