തളിപ്പറമ്പ്:- യൂത്ത് കോൺഗ്രസ്സ് തളിപ്പറമ്പ് നിയോജക മണ്ഡലം പ്രസിഡൻ്റായി അമൽ കുറ്റ്യാട്ടൂർ തിരഞ്ഞെടുത്തു.സംഘടന തെരെഞ്ഞെടുപ്പിലൂടെയാണ് തളിപ്പറമ്പ് നിയോജക മണ്ഡലം പ്രസിഡന്റായി അമലിനെ തെരെഞ്ഞെടുത്തത്.
തിരഞ്ഞെടുപ്പിൽ അമൽ 780 വോട്ടു നേടി.തൊട്ടടുത്ത സ്ഥാനാർത്ഥി പ്രജീഷ് പി 457 വോട്ടും അനസ് 186 വോട്ടും നേടി.ഏറ്റവും കൂടുതൽ വോട്ടു നേടിയ അമൽ തളിപ്പറമ്പ് ബ്ലോക്ക് യൂത്ത് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റായി നിയമിതനായി. മാസങ്ങൾ നീണ്ട തെരഞ്ഞെടുപ്പ് പ്രക്രീയകൾക്ക് ശേഷം ഇന്ന് ഉച്ചയോടെയാണ് ഫലം പ്രഖ്യാപിച്ചത്.സംസ്ഥാന പ്രസിഡൻ്റായി രാഹുൽ മാങ്കൂട്ടത്തിലും ജില്ലാ പ്രസിഡൻറായി വിജിൻ മോഹനും തിരഞ്ഞെടുക്കപ്പെട്ടു.