പള്ളിപ്പറമ്പ് :- പള്ളിപ്പറമ്പിൽ അക്രമാസക്തമായിരുന്ന പരുന്തിനെ അധികൃതരെത്തി പിടികൂടി. ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് തളിപ്പറമ്പ് റേഞ്ചിലെ റെസ്ക്യൂർ ശ്രീജിത്ത് ഹാർവെസ്റ്റ് ആണ് സ്ഥലത്തെത്തി പരുന്തിനെ പിടികൂടിയത്. പിടികൂടിയ പരുന്തിനെ തളിപ്പറമ്പ് ഫോറസ്റ്റ് റെയിഞ്ചിൽ നിരീക്ഷണത്തിന് വെച്ചിരിക്കുകയാണ്. കുറച്ച് ദിവസത്തെ നിരീക്ഷണത്തിന് ശേഷം പരുന്തിനെ അതിന്റെ ആവാസവ്യവസ്ഥയ്ക്ക് അനുയോജ്യമായ സ്ഥലത്ത് തുറന്നുവിടും. മുൻപ് വീട്ടുകാർ വളർത്തികൊണ്ടിരുന്ന പരുന്തിനെ പുറത്ത് ഇളക്കി വിടുകയും ചെയ്താൽ പരുന്തുകൾ അക്രമകാരികൾ ആകാറുണ്ട്.
കഴിഞ്ഞ ദിവസം പള്ളിപ്പറമ്പ് വഴി നടന്നു പോകുകയായിരുന്ന വിദ്യാർത്ഥിയെ ഈ പരുന്ത് ആക്രമിച്ചിരുന്നു. സംഭവത്തിൽ കുട്ടിക്ക് നിസ്സാരമായ പരിക്കേറ്റിരുന്നു. കുട്ടിയെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി.
മാസങ്ങളോളമായി ഈ പരുന്ത് പള്ളിപ്പറമ്പ് പ്രദേശത്ത് ഉണ്ട്. മുൻപും സമാനമായ രീതിയിൽ പരുന്ത് ആൾക്കാരെ ആക്രമിച്ചിരുന്നു. ഇടയ്ക്കിടെ ആക്രമസ്വഭാവം കാണിച്ചിരുന്നു. ഇതിനെ തുടർന്നാണ് അധികൃതരെ അറിയിച്ച് പരുന്തിനെ പിടികൂടിയത്.