അന്താരാഷ്ട്ര അറബി സമ്മേളനത്തിൽ ക്ഷണിതാവായി ഹാഫിള് അബ്ദുല്ല ഫൈ

 


കണ്ണൂർ:- ഇൻ്റർനാഷണൽ കൗൺസിൽ ഫോർ അറബിക് ലാംഗ്വേജ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര അറബി സമ്മേളനത്തിൽ പങ്കെടുക്കാൻ മലയാളിക്ക് ക്ഷണം.  പ്രമുഖ പണ്ഡിതനും കുമ്മായക്കടവ് സ്വഫ ഖുർആൻ കോളേജ് പ്രിൻസിപ്പലുമായ ഹാഫിള് അബ്ദുല്ല ഫൈസിക്കാണ് ക്ഷണം ലഭിച്ചത്. ദുബൈ ഭരണാധികാരിയും യു എ ഇ വൈസ് പ്രസിഡണ്ടുമായ ശൈഖ് റാഷിദ്‌ ബിൻ മക്തൂമിന്റെ ആതിഥേയത്വത്തിൽ  സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ 80ഓളം രാഷ്ട്രങ്ങളിൽ നിന്നുള്ള പണ്ഡിതന്മാർ സംബന്ധിക്കും. 

പ്രസ്തുത സമ്മേളനത്തൻ്റെ ഭാഗമായി നടക്കുന്ന  സെമിനാറിൽ  "ഖുർആനിലെ ഭാഷാപരമായ അൽഭുതങ്ങൾ " എന്ന വിഷയത്തിൽ  പ്രബന്ധം അവതരിപ്പിക്കാനും അബ്ദുല്ല ഫൈസിക്ക്  അവസരം ലഭിച്ചിട്ടുണ്ട്. നിരവധി ഇടങ്ങളിൽ മികവ് തെളിയിച്ച അബ്ദുള്ള ഫൈസി 2002ൽ ഈജിപ്തിൽ നടന്ന ഇൻറർനാഷണൽ  ഖുർആൻ പാരായണ മത്സരത്തിലും പങ്കെടുത്തിട്ടുണ്ട്.  .സമ്മേളനത്തിലെ പങ്കാളിത്തം അധ്യാപന അക്കാദമിക രംഗങ്ങളിൽ  വലിയ അനുഭവങ്ങൾ സമ്മാനിക്കുമെന്ന് പ്രത്യാശിക്കുന്നതായി അഖില കേരള സമസ്ത ഹിഫ്ള് കോഡിനേഷൻ സമിതിയുടെ സംസ്ഥാന ട്രഷറർ കൂടിയായ അബ്ദുല്ല ഫൈസി പറഞ്ഞു.

Previous Post Next Post