പാപ്പിനിശ്ശേരി ഉപജില്ല കലോത്സവം കണ്ണാടിപ്പറമ്പ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ; കെ.വി സുമേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു


കണ്ണാടിപ്പറമ്പ് :- നവംബർ 13 മുതൽ 16 വരെ കണ്ണാടിപ്പറമ്പ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന പാപ്പിനിശ്ശേരി ഉപജില്ല കേരള സ്കൂൾ കലോത്സവം ജില്ലാ പഞ്ചായത്ത് മെമ്പർ കെ.താഹിറയുടെ അധ്യക്ഷതയിൽ കെ.വി സുമേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ കെ.പി അബ്ദുൽ മജീദ്  (പ്രസിഡന്റ് കൊളച്ചേരി ഗ്രാമപഞ്ചായത്ത്), ശ്രുതി (പ്രസിഡന്റ് ചിറക്കൽ ഗ്രാമപഞ്ചായത്ത്), ശ്യാമള.കെ (വൈസ് പ്രസിഡന്റ്, കൊളച്ചേരി ഗ്രാമപഞ്ചായത്ത്), ബിജിമോൾ ഒ.കെ (ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പാപ്പിനിശ്ശേരി), അഷ്‌കർ കണ്ണാടിപ്പറമ്പ്, ശ്യാമള.കെ ( വൈസ് പ്രസിഡന്റ് കൊളശ്ശേരി ഗ്രാമപഞ്ചായത്ത്), പ്രകാശൻ.കെ (ബി പി സി പാപ്പിനിശ്ശേരി), അനിൽകുമാർ പി വി (എച്ച് എം ഫോറം സെക്രട്ടറി) എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. മുരളീധരൻ ടി.ഒ (പ്രധാനാധ്യാപകൻ ജിഎച്ച്എസ്എസ് കണ്ണാടിപ്പറമ്പ്) നന്ദി പറഞ്ഞു.

81 സ്കൂളിൽ നിന്നും 5000 ത്തിൽ പരം പ്രതിഭകളാണ് 291 ഇനങ്ങളിൽ മാറ്റുരയ്ക്കുന്നത്.  ഹംസധ്വനി, സാവേരി, നവനീതം,ഹിന്ദോളം,കാംബോജി,ആഭേരി ,മോഹനം,നീലാംബരി,മൽഹാർ,ദർബാരി,ഹുസേനി ശ്രീരാഗം, കാംബോജി, ആബേരി എന്നീ രാഗങ്ങളുടെ പേരുകൾ നൽകിയ സ്റ്റേജുകളിലാണ് മത്സരപരിപാടികൾ നടക്കുന്നത്.

കണ്ണാടിപ്പറമ്പ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക ശ്രീരേഖ ടീച്ചർ രചന നിർവഹിക്കുകയും അഭിഷേക് രമേശ് മ്യൂസിക് നൽകി ഓർക്കസ്ട്രേഷൻ രഘുരാജ് ചാലോട് നിർവഹിച്ച സ്വാഗതഗാനം, നൃത്ത ശിൽപത്തോടുകൂടിയാണ്  ചടങ്ങുകൾ ആരംഭിച്ചത്.














Previous Post Next Post