മയ്യിൽ :- കണ്ടക്കൈ എ.എൽ.പി സ്കൂളിൽ കേരളപ്പിറവി ദിനവും ഭാഷാദിനാചരണവും നടത്തി. കുട്ടികൾക്കായി വിവിധ പരിപാടികൾ നടത്തി. "ജലം ജീവാമൃതം" എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് മൂന്നാം ക്ലാസ്സിലെ കുട്ടികൾ ജലസംരക്ഷണ ബോധവൽക്കരണ റാലി സംഘടിപ്പിച്ചു.
ജലത്തിന്റെ മൂല്യത്തെകുറിച്ച് കുട്ടികൾക്ക് പ്രധാനാധ്യാപകൻ വിനോദ് മാസ്റ്റർ ക്ലാസ്സ് നയിച്ചു. കുട്ടികൾ സ്വന്തമായി പ്ലക്കാർഡുകൾ നിർമ്മിക്കുകയും ക്ലാസ് റൂമുകളിൽ പതിപ്പിക്കുകയും ചെയ്തു. അധ്യാപകരായ ഹൃതിക് എൻ.വി , അമൽ വി.പി എന്നിവർ നേതൃത്വം നൽകി.