ഉൾനാടൻ ജലപാതയിലൂടെ ചരക്കുനീക്കത്തിന് ആമസോൺ


ന്യൂഡൽഹി :- ഉൾനാടൻ ജലപാതയിലൂടെയുള്ള പാഴ്സൽ നീക്കത്തിന് കേന്ദ്ര ഉൾനാടൻ ജല ഗതാഗത അതോറിറ്റിയുമായി ധാരണാപത്രം ഒപ്പിട്ട് ആഗോള ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോൺ. ജലപാതയിലൂടെ ചരക്കുനീക്കത്തിന് ഇന്ത്യയുമായി ധാരണാപത്രം ഒപ്പിടുന്ന ആദ്യത്തെ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമാണ് ആമസോൺ.

 നദികളും കനാലുകളും കായലുകളുമെല്ലാം ഉൾപ്പെടുന്ന രാജ്യത്തിന്റെ 14,500 കിലോമീറ്റർ ദൈർഘ്യമുള്ള ഉൾനാടൻ ജലപാതയിലൂടെ പാഴ്സലുകൾ എത്തിക്കാനാണ് നീക്കം. പരീക്ഷണാടിസ്ഥാനത്തിൽ പട്‌നയ്ക്കും കൊൽക്കത്തയ്ക്കും ഇടയിലുള്ള ജലപാതയിൽ ചരക്കു നീക്കം ഉടൻ ആരംഭിക്കും.

Previous Post Next Post